സ്‌കൂളുകളിൽ മതപഠനം വേണ്ടെന്ന് ഹൈക്കോടതി; കുട്ടികൾ വ്യത്യസ്ത സംസ്‌കാരങ്ങൾ മനസ്സിലാക്കി വളരണം

സ്‌കൂളുകളിൽ മതപഠനം വേണ്ടെന്ന് ഹൈക്കോടതി; കുട്ടികൾ വ്യത്യസ്ത സംസ്‌കാരങ്ങൾ മനസ്സിലാക്കി വളരണം

സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം വേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യ സ്‌കൂളുകളിലടക്കം സർക്കാർ അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്‌കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം ഹിദായ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു ഹൈക്കോടതി

സ്‌കൂളുകൾ ഒരു മതത്തിന് മാത്രം പ്രത്യേകം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ ഇത് ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു

വ്യത്യസ്ത സംസ്‌കാരങ്ങൾ മനസ്സിലാക്കിയാകണം കുട്ടികൾ വളരേണ്ടത്. സർക്കാരിന്റെ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിൽ്പപെട്ട കുട്ടികളെ മാത്രം പ്രവേശിപ്പിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹിദായ സ്‌കൂൾ അടച്ചുപൂട്ടിയത്. സ്‌കൂൾ പൂട്ടിയ തീരുമാനം കോടതി ശരിവെച്ചു

Share this story