പട്ടയ വ്യവസ്ഥകൾ ലംഘിച്ച പള്ളിവാസലിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

പട്ടയ വ്യവസ്ഥകൾ ലംഘിച്ച പള്ളിവാസലിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

മൂന്നാർ പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കി. പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി. റിസോർട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോർട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ചുമതലപ്പെടുത്തി

ആംബർ ഡെയ്ൽ റിസോർട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോർട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. പഴയ പ്ലംജൂഡി റിസോർട്ടാണ് ആംബർ ഡെയ്ൽ.

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് മൂന്ന് റിസോർട്ടുകൾക്കും പട്ടയം അനുവദിച്ചത്. ഇതനുസരിച്ച് പട്ടയഭൂമി കൃഷിയാവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകു. എന്നാൽ റിസോർട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തുകയായിരുന്നു.

Share this story