ശാശ്വതീകാനന്ദയുടെ മരണം: നിർണായക തെളിവുകൾ പുറത്തുവിടും, വെള്ളാപ്പള്ളിയെ ജയിലിൽ അടയ്ക്കും: സുഭാഷ് വാസു

ശാശ്വതീകാനന്ദയുടെ മരണം: നിർണായക തെളിവുകൾ പുറത്തുവിടും, വെള്ളാപ്പള്ളിയെ ജയിലിൽ അടയ്ക്കും: സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിയെ ബിഡിജെഎസിൽ നിന്നും പുറത്താക്കി ജയിലിൽ അടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരുന്ന തെളിവുകൾ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും സുഭാഷ് വാസു പറഞ്ഞു

താൻ നയിക്കുന്ന ബിഡിജെഎസിൽ ടി പി സെൻകുമാർ ചേരും. വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ താൻ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാർഥി എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.

വെള്ളാപ്പള്ളി ജയിലിൽ പോകണമെന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകൾ മറച്ചുവെക്കാനാണ് ബിഡിജെഎസിനെ ഉപയോഗപ്പെടുത്തുന്നതെന്നും സുബാഷ് വാസു പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ തോൽപ്പിക്കാൻ വെള്ളാപ്പള്ളിയും തുഷാറും സമാന്തര പര്വർത്തനം നടത്തി. ഇരുവരും എസ് എൻ ഡി പിയെയും ബിഡിജെഎസിനെയും മുന്നിൽ നിർത്തി കുതിരക്കച്ചവടം നടത്തിയെന്നും സുഭാഷ് വാസു ആരോപിച്ചു

Share this story