പ്രതിപക്ഷത്തെയും ഞെട്ടിച്ച് 18ാം ഖണ്ഡിക വായിച്ച് ഗവർണർ; സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്ന് ഉടനെ ചെന്നിത്തല

പ്രതിപക്ഷത്തെയും ഞെട്ടിച്ച് 18ാം ഖണ്ഡിക വായിച്ച് ഗവർണർ; സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്ന് ഉടനെ ചെന്നിത്തല

പൗരത്വ നിയമഭേദഗതിക്കെതിരായി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ വിമർശനം ഗവർണർ വായിക്കില്ലെന്നായിരുന്നു രാജ്ഭവൻ ആദ്യം അറിയിച്ചിരുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം വിളികളുമായി തടയുകയും ചെയ്തു. എന്നാൽ പ്രതിപക്ഷത്തെയും ഞെട്ടിച്ചാണ് പൗരത്വ ഭേദഗതിക്കെതിരായ പരാമർശങ്ങൾ ഗവർണർ വായിച്ചത്.

ഇതോടെ രാഷ്ട്രീയമായി പ്രതിരോധത്തിലായ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അടുത്ത ആരോപണം ഉന്നയിച്ച് രംഗത്തുവന്നു. ലാവ്‌ലിൻ കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഗവർണറുമായി മുഖ്യമന്ത്രി അന്തർധാര സജീവമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടുത്താഴ്ച ലാവ്‌ലിൻ കേസ് കോടതിയിൽ വരുമ്പോൾ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു

നിയമസഭക്ക് പുറത്ത് ഗവർണർക്കെതിരെ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്നും കേരള ജനതയെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ എത്താനിരിക്കെ കേന്ദ്രസർക്കാരുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Share this story