ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ബാബു ആന്റണി

ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ബാബു ആന്റണി

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്റണി. ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് ബാബു ആന്റണി കണ്ടത്.

ബാബു ആന്റണി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഭാര്യ എസ്.ആർ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കൊപ്പം ചികിത്സയ്ക്കായ് അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ രണ്ട് മാസമായി അസുഖത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സജീവപാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. വിദഗ്ധ പരിശോധയ്ക്ക് ശേഷം തുടർ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാനാണ് ആലോചന.

Visiting Mr and Mrs Kodiyeri Balakrishnan sir. 29th Jan.2020

Posted by Babu Antony on Wednesday, January 29, 2020

Share this story