കൊറോണ വൈറസ്: 15 പേർ ആശുപത്രി ചികിത്സിയിൽ, കേരളത്തിൽ ആകെ 1053 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ്: 15 പേർ ആശുപത്രി ചികിത്സിയിൽ, കേരളത്തിൽ ആകെ 1053 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വ്യാഴാഴ്ച 7 പേർ അഡ്മിറ്റായി. 1038 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഏഴ് പേരാണ് ഇന്ന് ആശുപത്രിയിൽ അഡ്മിറ്റായത്. 24 സാമ്പിളുകൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൽ 15 പേർക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു.

പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണ് അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍…

Posted by K K Shailaja Teacher on Thursday, January 30, 2020

Share this story