കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു

കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു

ചൈനയിൽ പടരുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്നും നീരീക്ഷണത്തിലാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു..

ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Share this story