തൃശ്ശൂരിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി

തൃശ്ശൂരിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി

കൊറോണ വൈറസ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് വിദ്യാർഥിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്. വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം.

കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാസ്‌കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 1053 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

തൃശ്ശൂരിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേരുകയാണ്. കൊറോണ ബാധിതരായ രോഗികളെ പാർപ്പിക്കാനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ 20 പേ വാർഡ് മുറികളാണ് രോഗബാധിതർക്കായി ഒരുക്കിയത്.

 

Share this story