കൊറോണ വൈറസ്: മരുന്ന് വേണ്ട, പ്രാർഥന മതിയെന്ന് ചൈനയിൽ നിന്നും വന്ന പെൺകുട്ടി; മെഡിക്കൽ സംഘത്തെ കുഴക്കിയത് മണിക്കൂറുകളോളം

കൊറോണ വൈറസ്: മരുന്ന് വേണ്ട, പ്രാർഥന മതിയെന്ന് ചൈനയിൽ നിന്നും വന്ന പെൺകുട്ടി; മെഡിക്കൽ സംഘത്തെ കുഴക്കിയത് മണിക്കൂറുകളോളം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുമെത്തിയ പെൺകുട്ടി മെഡിക്കൽ സംഘത്തെ കുഴക്കിയത് മണിക്കൂറുകളോളം. ചികിത്സക്ക് പകരം പ്രാർഥന മതിയെന്ന് വാശി പിടിച്ചതാണ് മെഡിക്കൽ സംഘത്തെ കുഴക്കിയത്. മൂന്ന് മണിക്കൂർ നേരം ബോധവത്കരണം നടത്തിയ ശേഷമാണ് മണ്ടത്തരത്തിൽ നിന്നും കുട്ടി തിരികെയെത്തി ചികിത്സ തേടാൻ തയ്യാറായത്.

തൃശ്ശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്കൊപ്പം നാട്ടിലെത്തിയതാണ് ഈ പെൺകുട്ടിയും. കേരളത്തിൽ എത്തിയ ശേഷം കുട്ടിക്ക് പനി ബാധിച്ചിരുന്നു. കൊറോണ ബാധിച്ച വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയ 52 പേരും ചികിത്സക്ക് തയ്യാറായെങ്കിലും പെൺകുട്ടി പ്രാർഥന മതിയെന്ന് വാശിപിടിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരും സമാന മനസ്ഥിതിയിലായിരുന്നുവെന്നാണ് അറിയുന്നത്. തുടർന്ന് മെഡിക്കൽ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി ബോധവത്കരണം നടത്തുകയായിരുന്നു. എന്നിട്ടും സമ്മതിച്ചില്ലായിരുന്നുവെങ്കിൽ കുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കാനായിരുന്നു തീരുമാനം

Share this story