എസ് ഡി പി ഐ പൗരത്വ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി അക്രമമുണ്ടാക്കുന്നു; അവരെ നിങ്ങൾ എന്തിനാണ് സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

എസ് ഡി പി ഐ പൗരത്വ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി അക്രമമുണ്ടാക്കുന്നു; അവരെ നിങ്ങൾ എന്തിനാണ് സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

നിയമസഭയിൽ എസ് ഡി പി ഐക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ നുഴഞ്ഞുകയറി എസ് ഡി പി ഐ അക്രമമുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മഹല്ല് കമ്മിറ്റികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മഹല്ല് കമ്മിറ്റികൾ ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം സമാധാനപരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്.

എന്നാൽ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ഇവിടെ എസ് ഡി പി ഐ എന്നൊരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്നവർ. അതിൽപ്പെട്ടവർ ചിലയിടത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു. അത്തരം കാര്യങ്ങൾക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയെടുത്തിട്ടുണ്ടാകും. കാരണം അവർ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതിനെതിരെ പ്രതിപക്ഷം ബഹളം വെച്ചു. എന്നാൽ എസ് ഡി പി ഐയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കെന്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ പ്രതിപക്ഷത്തിന് എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

Share this story