തിരുവാഭരണം ഏറ്റെടുക്കില്ലെന്ന് സർക്കാർ; ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷ നൽകും

തിരുവാഭരണം ഏറ്റെടുക്കില്ലെന്ന് സർക്കാർ; ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷ നൽകും

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടുതൽ സുരക്ഷ ആവശ്യമെന്ന് സുപ്രീം കോടതി പറഞ്ഞാൽ അതുറപ്പാക്കും. ദേവസ്വം ബോർഡുമായി ആലോചിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കടകംപള്ളി പറഞ്ഞു.

തിരുവാഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് പരഞ്ഞിട്ടില്ല. തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നത് സർക്കാരിന്റെ സുരക്ഷയിലാണെന്നും കടകംപള്ളി പറഞ്ഞു. തിരുവാഭരണത്തിന്റെ സുരക്ഷയിൽ കോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കിൽ പൂർണസുരക്ഷ നൽകും. ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സംശയം ഉന്നയിച്ചിരുന്നു. പന്തളം രാജകുടുംബത്തിലെ തർക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. ഇതുസംബന്ധിച്ച നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Share this story