റോഡിൽ നിന്ന് മാറിയില്ല; പത്താം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ കാർ കയറ്റിയിറക്കി

റോഡിൽ നിന്ന് മാറിയില്ല; പത്താം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ കാർ കയറ്റിയിറക്കി

റോഡിൽ നിന്ന് മാറിയില്ലെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തി. പെരിന്തൽമണ്ണ മീനടത്തൂരിലാണ് സംഭവം. മീനടത്തൂർ ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി പണിക്കോട്ടിൽ ബിൻഷാദ് റഹ്മാന്റെ കാലിലൂടെയാണ് കാർ കയറ്റിയിറക്കിയത്.

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. പകര സ്വദേശിയായ ആളാണ് തന്നെ ഇടിച്ചുവീഴ്ത്തി കാലിലൂടെ കാർ കയറ്റിയതെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി.

കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. കാർ വന്നപ്പോൾ കുട്ടികൾ റോഡിൽ തന്നെ നിന്നുവെന്ന് പറഞ്ഞ് കാർ യാത്രികനും കുട്ടികളും തമ്മിൽ തർക്കമുണ്ടായി. കുട്ടികൾ മുന്നോട്ടു നടന്നപ്പോൾ ഇയാൾ കാർ വേഗത്തിൽ ഓടിച്ചു വരികയും ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. നിർത്താത്തെ പോയ കാർ നാട്ടുകാർ തടഞ്ഞ് പോലീസിനെ ഏൽപ്പിച്ചു.

Share this story