മാണി സാറിനെ മറക്കാതെ ഇടത് സർക്കാർ; കെ എം മാണി സ്മാരകത്തിന് 5 കോടി

മാണി സാറിനെ മറക്കാതെ ഇടത് സർക്കാർ; കെ എം മാണി സ്മാരകത്തിന് 5 കോടി

അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ കെ എം മാണിയുടെ ഓർമിക്കായി നിർമിക്കുന്ന സ്മാരകത്തിന് അഞ്ച് കോടി രൂപ വകയിരുത്തി പിണറായി സർക്കാർ. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം

കേരളാ നിയമസഭയിൽ ഏറ്റവുമധികം മന്ത്രിസഭകളിൽ അംഗവും ഏറ്റവും കൂടുതൽ കാലം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത വ്യക്തിയുമാണ് കെ എം മാണി. 13 തവണയാണ് മാണി ധനബജറ്റ് അവതരിപ്പിച്ചത്.

ലളിതകലാ അക്കാദമിക്ക് 7 കോടി രൂപയും ആറ്റിങ്ങൽ കൊട്ടാരത്തിൽ പൈതൃക സ്മാരകം പണിയാൻ മൂന്ന് കോടിയും ഉണ്ണായി വാര്യർ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം രൂപയും തോമസ് ഐസക് വിലയിരുത്തി.

Share this story