കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റിൽ എന്താണ് മുന്നോട്ടുവെക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്. വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായതായി ഇന്നലെ സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ധനമന്ത്രി പറഞ്ഞിരുന്നു

7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക്. രണ്ട് വർഷങ്ങളിലായി ഉണ്ടായ പ്രളയത്തിന് ശേഷം കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാണ്. കേന്ദ്ര നികുതി വിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം

Share this story