മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ കെ.ജെ.യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം രൂപ വകയിരുത്തി

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ കെ.ജെ.യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം രൂപ വകയിരുത്തി

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ ഡോ. കെ ജെ യേശുദാസിന് ആദരമായി ബജറ്റിൽ പ്രത്യേക പ്രഖ്യാപനം നടത്തി ധനമന്ത്രി തോമസ് ഐസക്. യേശുദാസ് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനുവേണ്ടി 75 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരങ്ങൾ നിരവധി തവണ കേരളത്തിലേക്കെത്തിച്ച കെ ജെ യേശുദാസ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ ബഹുമതികൾക്കും അർഹനായി.

അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചു. അതോടൊപ്പം ലളിതകലാ അക്കാദമിക്ക് 7 കോടി, ആറ്റിങ്ങൽ കൊട്ടാരത്തിൽ പൈതൃക സ്മാരകം പണിയാൻ മൂന്ന് കോടി വനിതാസംവിധായർക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായർക്കും മൂന്ന് കോടി അമ്വേചർ നാടകങ്ങൾക്ക് മൂന്ന് കോടി, ഉണ്ണായി ഉണ്ണായി വാര്യർ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.

Share this story