പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ശേഖരിച്ചതായും ഇബ്രാഹിംകുഞ്ഞിനെ അടുത്താഴ്ച ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു

കേസിൽ മുഹമ്മദ് ഹനീഷിനെയും വിജിലൻസ് ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് പിന്നാലെ ബുധനാഴ്ചക്ക് ശേഷമാകും ചോദ്യം ചെയ്യൽ. ചോദ്യാവലി അടക്കം തയ്യാറാക്കിയാകും ചോദ്യം ചെയ്യൽ

്ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഗവർണറുടെ അനുമതി ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിലേക്കായിരുന്നു വിജിലൻസ് ശ്രദ്ധ കൊടുത്തിരുന്നത്.

Share this story