അടിമലത്തുറ അനധികൃത ഭൂമി വിൽപ്പനയെയും പള്ളി കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് ലത്തീൻ സഭാ നേതൃത്വം

അടിമലത്തുറ അനധികൃത ഭൂമി വിൽപ്പനയെയും പള്ളി കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് ലത്തീൻ സഭാ നേതൃത്വം

അടിമലത്തുറയിൽ കടൽത്തീരം കയ്യേറി മത്സ്യത്തൊഴിലാളികൾക്ക് മുറിച്ച് വിറ്റ പള്ളിക്കമ്മിറ്റി നടപടിയെ തള്ളിപ്പറഞ്ഞ് ലത്തീൻ സഭാ നേതൃത്വം, കടൽത്തീരം കയ്യേറി ഭൂമി വിൽപ്പനയും എതിർപ്പുന്നയിച്ചവരെ ഊരുവിലക്കിയ പള്ളി കമ്മിറ്റിയുടെ നിലപാടിനെയും ഒരുതരത്തിലും പിന്തുണക്കില്ലെന്ന് ലത്തീൻ രൂപത വക്താവ് യൂജിൻ പെരേര പ്രതികരിച്ചു

ഏക്കറുകണക്കിന് സർക്കാർ ഭൂമി കയ്യേറി മത്സ്യത്തൊഴിലാളികൾക്ക് മറിച്ചുവിറ്റ പള്ളി കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയുടെ കുടുംബത്തെയാണ് ഊരുവിലക്കിയത്. ഇതേസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് പ്രതിരോധത്തിലായ സഭാ നേതൃത്വം കമ്മിറ്റിയെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

സഭയുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാട് രഹസ്യാന്വേഷണ വകുപ്പും ശരിവെച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നാണ് വിഷയത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചത്.

Share this story