ആർ എസ് എസ് നേതാവ് കടവൂർ ജയന്റെ കൊലപാതകം: ആർ എസ് എസുകാരായ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം

ആർ എസ് എസ് നേതാവ് കടവൂർ ജയന്റെ കൊലപാതകം: ആർ എസ് എസുകാരായ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം

ആർ എസ് എസ് നേതാവായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് ക്രിമിനലുകളായ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. കൂടാതെ ഒരോ ലക്ഷം രൂപയും പ്രതികൾക്ക് പിഴയായി വിധിച്ചിട്ടുമുണ്ട്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷ

തൃക്കരുവ ഞാറക്കൽ ഗോപാലസദനത്തിൽ ഷിജു, ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അബിനി നിവാസിൽ രജനീഷ് എന്ന രഞ്ജിത്ത്, കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ, കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂർ കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ

ആർ എസ് എസിൽ നിന്നും തെറ്റിപ്പിരിഞ്ഞുവെന്ന് ആരോപിച്ചാണ് കടവൂർ ജയനെ 2012 ഫെബ്രുവരി ഏഴിന് കടവൂർ ക്ഷേത്രം ജംഗ്ഷനിൽ വെച്ച് പട്ടാപ്പകൽ വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.

Share this story