ഉത്തരവ് പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറ് മരങ്ങൾ നടാൻ ഹൈക്കോടതി നിർദേശം

ഉത്തരവ് പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറ് മരങ്ങൾ നടാൻ ഹൈക്കോടതി നിർദേശം

ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറ് മരങ്ങൾ നടാൻ ഹൈക്കോടതി നിർദേശം. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിർദേശം.

കൊല്ലത്ത് പ്രവർത്തിക്കുന്ന എസ് എസ് കെമിക്കൽസ് എന്ന സ്ഥാപനം വ്യവസായ വകുപ്പിന് ഒരു അപേക്ഷ നൽകിയിരുന്നു. ഇതിൻെ അടിസ്ഥാനത്തിൽ 2016ൽ നടന്ന ഹിയറിംഗിൽ സ്വീകരിച്ച ഉത്തരവും പിന്നീട് നടപ്പായില്ല. ഇതിനെതിരെയാണ് എസ് എസ് കെമിക്കൽസ് കോടതിയെ സമീപിച്ചത്.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഉത്തരവ് നടാപ്പാക്കത്തതിനാൽ 40,000 രൂപ വ്യവസായ വകുപ്പ് ഡയറക്ടറുടെ ശമ്പളത്തിൽ നിന്നും കട്ട് ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനെ അഭിഭാഷകൻ എതിർത്തതോടെയാണ് നൂറ് മരങ്ങൾ നടാൻ കോടതി നിർദേശിച്ചത്. ഇതിനാവശ്യമായ സ്ഥലങ്ങൾ വനംവകുപ്പ് നിർദേശിച്ച് കൈമാറണമെന്നും കോടതി വ്യക്തമാക്കി.

Share this story