പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ 31കാരി 27കാരനൊപ്പം അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ 31കാരി 27കാരനൊപ്പം അറസ്റ്റിൽ

ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി യുവതിയെ കാമുകനൊപ്പം അറസ്റ്റ് ചെയ്തു. തിരുവല്ല നെല്ലാട് വാടകക്ക് താമസിക്കുന്ന ആലങ്കോട് വീട്ടിൽ അമ്പിളി(31), അയിരൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ നിധീഷ് മോൻ(27) എന്നിവരാണ് അറസ്റ്റിലായത്.

പതിനാലും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളുടെ മാതാവാണ് അമ്പിളി. ഫെബ്രുവരി ഒമ്പത് മുതലാണ് ഇവരെ കാണാതായത്. തുടർന്ന് ഭർത്താവ് സനൽ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് ബന്ധുവായ നിധീഷ് മോനോടൊപ്പമാണ് അമ്പിളി പോയതെന്ന് വ്യക്തമായത്. ഇരുവരോടും സ്‌റ്റേഷനിലെത്താൻ പോലീസ് നിർദേശിക്കുകയായിരുന്നു

എന്നാൽ നാട്ടിലെത്തിയ ഇരുവരും പോലീസ് സ്‌റ്റേഷനിൽ എത്താതെ വീണ്ടും മുങ്ങുകയാിയരുന്നു. തുടർന്ന് പോലീസ് ഇരുവരെയും പ്ലാങ്കമണിലെ നിധീഷിന്റെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുള്ള വകുപ്പ് ചുമത്തിയാണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്.

Share this story