ക്ഷേത്രത്തിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

പരീക്ഷാപ്പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിൽ പൂജക്ക് എത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. 55 വയസ്സുകാരൻ മണിയപ്പൻ എന്നറിയപ്പെടുന്ന മണിസ്വാമിയാണ് അറസ്റ്റിലായത്. ഈഞ്ചക്കൽ സുബാഷ് നഗറിലെ പൂജാരിയാണ് ഇയാൾ

ഒരാഴ്ച മുമ്പാണ് അമ്മയ്‌ക്കൊപ്പം പെൺകുട്ടി ക്ഷേത്രത്തിലെത്തിയത്. എന്നാൽ തിരക്കായതിനാൽ നാല് ദിവസത്തിന് ശേഷം വരാൻ പൂജാരി നിർദേശിച്ചു. പൂജാരി പറഞ്ഞ ദിവസം പെൺകുട്ടി ഒറ്റക്കാണ് ക്ഷേത്രത്തിൽ എത്തിയത്. നട അടയ്ക്കും വരെ കുട്ടിയെ ഇയാൾ മാറ്റി നിർത്തുകയായിരുന്നു.

നട അടച്ച് ആളുകൾ പോയ ശേഷം കുട്ടിയെ ശ്രീകോവിലിന് പിന്നിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണിസ്വാമിയെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

Share this story