കിടപ്പുമുറിയിൽ ചാക്കിൽ മണ്ണ് നിറച്ച് കഞ്ചാവു കൃഷി; ഇടുക്കിയിൽ യുവാവ് പിടിയിൽ

കിടപ്പുമുറിയിൽ ചാക്കിൽ മണ്ണ് നിറച്ച് കഞ്ചാവു കൃഷി; ഇടുക്കിയിൽ യുവാവ് പിടിയിൽ

കിടപ്പു മുറിയിൽ ചാക്കിൽ മണ്ണ് നിറച്ച് അതിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. കട്ടപ്പന നിർമല സിറ്റി സ്വദേശി മനു തോമസാണ് പിടിയിലായത്. പണി പൂർത്തിയായി വരുന്ന കോൺക്രീറ്റ് വീടിന്റെ കിടപ്പു മുറിയിൽ എട്ട് ഗ്രോ ബാഗുകളിലായാണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.

മനു തോമസ് വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ജനലുകളൊക്കെ ടാർപോളിൻ ഷീറ്റ് വെച്ച് മറച്ച ശേഷം കൃത്രിമ വെളിച്ചത്തിനായി ഇലക്ട്രിക് ലൈറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കഞ്ചാവ് കൃഷി.

Share this story