ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളിക്കളയുന്നതായി പ്രതിപക്ഷം; സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളിക്കളയുന്നതായി പ്രതിപക്ഷം; സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം

ഫണ്ട് വകമാറ്റി നിർമിച്ചതായി സി എ ജി റിപ്പോർട്ടിൽ പരാമർശിക്കുന്ന ഡിജിപിയുടെയും എ ഡി ജി പിയുടെയും വില്ലകൾ യു എഡി എഫ് സംഘം കാണാനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

എസ് ഐമാർക്കും എ എസ് ഐമാർക്കും ക്വാർട്ടേഴ്‌സ് പണിയാൻ നീക്കിവെച്ച ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിക്കുമായി വില്ല നിർമിച്ചുവെന്നാണ് സി എ ജി റിപ്പോർട്ടിലെ കണ്ടെത്തൽ. സി എ ജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു

എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിനെ തള്ളിക്കളയുന്നതായി പ്രതിപക്ഷം പറഞ്ഞു. പിണറായി പറയുന്നതുപോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിയുടേത്. എല്ലാ പർച്ചേസുകളും അതേ പോലെ ഒപ്പിട്ട് കൊടുക്കുന്നയാളാണ് ആഭ്യന്തര സെക്രട്ടറി. ഈ അഴിമതിയൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Share this story