കെ എസ് ആർ ടി സി ബസ് അപകടം: മരണസംഖ്യ 20 ആയി, 23 പേർക്ക് പരുക്ക്, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം

കെ എസ് ആർ ടി സി ബസ് അപകടം: മരണസംഖ്യ 20 ആയി, 23 പേർക്ക് പരുക്ക്, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം

കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ ടി സി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. അപകടത്തിൽ 23 പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്

പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസും ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ 10 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

ബസിന്റെ 12 സീറ്റുകളോളം ഇടിച്ചു തകർന്ന നിലയിലാണ്. ബസ് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്. മരിച്ചവരിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

പാലക്കാട് സ്വദേശി റോസ് ലി, എറണാകുളം സ്വദേശി ഗിരീഷ്, ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ, തൃശ്ശൂർ സ്വദേശികളായ കിരൺ കുമാർ, ഹിനീഷ്, ഒറ്റപ്പാലം സ്വദേശി ശിവകുമാർ, പാലക്കാട് സ്വദേശി രാജേഷ് കെ, തുറവൂർ സ്വദേശി ജിസ്‌മോൻ ഷാജു, തൃശ്ശൂർ സ്വദേശി നസീബ് മുഹമ്മദാലി, കെ എസ് ആർ ടി സി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. പാലക്കാട് എടിഒ നമ്പറാണിത്.

തിരുപ്പൂർ കലക്ടറേറ്റിലെ ഹെൽപ് ലൈൻ നമ്പർ 7708331194

മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ 9447655223, 0491

Share this story