കെപിസിസി രാഷ്ട്രീയകാര്യ സമിതി വ്യക്തിഹത്യക്കുള്ള ഇടമായി മാറിയെന്ന് മുല്ലപ്പള്ളി; വിമർശനം സഹിക്കാത്ത കെപിസിസി പ്രസിഡന്റ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി വ്യക്തിഹത്യക്കുള്ള ഇടമായി മാറിയെന്ന് മുല്ലപ്പള്ളി; വിമർശനം സഹിക്കാത്ത കെപിസിസി പ്രസിഡന്റ്

കെ പി സി സി രാഷ്ട്രീയകാര്യസമിതിയിൽ തനിക്ക് നേരെയുണ്ടായ വിമർശനങ്ങളിൽ അസഹിഷ്ണുത രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ പി സി സി രാഷ്ട്രീയ കാര്യ സമിതി വ്യക്തിഹത്യ ചെയ്യാനുള്ള സമിതിയായി മാറിയെന്നാണ് മുല്ലപ്പള്ളിയുടെ പിണക്കം

തന്നെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ പ്രസിഡന്റ് ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നതിലെ അതൃപ്തിയും മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു. ഇതുംപോരാത്ത മുല്ലപ്പള്ളി മാർച്ച് എട്ടിന് നിശ്ചയിച്ചിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗവും മാറ്റിവെച്ചു.

ഇത്തരത്തിൽ ഒരു കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഹൈക്കമാൻഡ് നിർദേശിച്ചാൽ മാത്രമേ രാഷ്ട്രീയകാര്യ സമിതി നിലനിർത്തുവെന്നും മുല്ലപ്പള്ളി കണക്കുകൂട്ടുന്നു. തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നൊക്കെയാണ് കെ പി സി സി പ്രസിഡന്റിന്റെ പരാതി

Share this story