സ്‌കൂളിന് അംഗികാരമില്ലാത്തത് മറച്ചുവെച്ചു; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർഥികൾ, പ്രതിഷേധവുമായി രക്ഷിതാക്കൾ

സ്‌കൂളിന് അംഗികാരമില്ലാത്തത് മറച്ചുവെച്ചു; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ വിദ്യാർഥികൾ, പ്രതിഷേധവുമായി രക്ഷിതാക്കൾ

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 29 വിദ്യാർഥികൾ. കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാഴ്‌സ് സ്‌കൂളിലാണ് സംഭവം. അംഗീകാരമില്ലാത്തത് സ്‌കൂൾ മാനേജ്‌മെന്റ് മറച്ചുവെച്ചതാണെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിക്കുകയാണ്

കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനമൊരുക്കാമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്. ഇതോടെ കുട്ടികളുടെ ഒരു വർഷമാണ് പാഴാകുന്നത്.

പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് അടക്കം വിതരണം ചെയ്യാത്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്. എട്ടാം ക്ലാസ് വരെയാണ് സ്‌കൂളിന് സി ബി എസ് ഇയുടെ അംഗീകാരമുള്ളത്.

Share this story