രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെ കെ ശൈലജ എന്ന് ഗവർണർ

രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെ കെ ശൈലജ എന്ന് ഗവർണർ

ആരോഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെ കെ ശൈലജ എന്നായിരുന്നു ഗവർണറുടെ വാക്കുകൾ

തിരുവനന്തപുരത്ത് കേരളാ പോഷണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സംസ്ഥാനത്തെ മികച്ച മന്ത്രിയാണ് കെ കെ ശൈലജ. സംസ്ഥാനത്തെ എന്നല്ല, രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് ശൈലജ എന്നായിരുന്നു ഗവർണറുടെ വാക്കുകൾ

തന്റെ കർമ മേഖലയോട് ആത്മാർഥത പുലർത്തുന്ന മന്ത്രിയാണ് കെ കെ ശൈലജ. അവരുടെ പ്രവർത്തനത്തിലും കർമമേഖലയോടുള്ള ആത്മാർഥതയിലും അഭിമാനമുണ്ടെന്നും ഗവർണർ പറഞ്ഞു.

Share this story