കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരിയെ കാണാതായി; തെരച്ചിൽ തുടരുന്നു

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരിയെ കാണാതായി; തെരച്ചിൽ തുടരുന്നു

കൊല്ലം നെടുമൺകാവ് ഇളവൂരിൽ വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരിയെ കാണാതായി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. കുട്ടിയെ കാണാതാകുന്ന സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. വീടിന്റെ നൂറ് മീറ്റർ അകലെ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണിരിക്കാമെന്ന സംശയവുമുണ്ട്. അഗ്നിരക്ഷാ സേനയും പുഴയിൽ തെരച്ചിൽ നടത്തുകയാണ്

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്നും പോലീസ് സംശയിക്കുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്.

കുടവട്ടൂർ സരസ്വതി സ്‌കൂൾ വിദ്യാർഥിനിയായ ദേവാനന്ദയെ ആണ് കാണാതായിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0474 2566366 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.

Share this story