ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാമുകിയെ കാണാൻ പർദ ധരിച്ചെത്തിയ കാമുകനും സുഹൃത്തും പിടിയിൽ

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാമുകിയെ കാണാൻ പർദ ധരിച്ചെത്തിയ കാമുകനും സുഹൃത്തും പിടിയിൽ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാമുകിയെ കാണാൻ പർദ ധരിച്ചെത്തിയ വിദ്യാർഥിയും സുഹൃത്തും പിടിയിൽ. ഇന്നലെ വൈകുന്നേരമാണ് സംഭവം.

പർദ ധരിച്ചെത്തിയ വിദ്യാർഥികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വന്ന് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

കാമുകിയുടെ വീട്ടുകാരെ ഭയന്നാണ് ഇവർ പ്രച്ഛന്ന വേഷം കെട്ടിയെത്തിയത്. സഹപാഠിയുടെ പക്കൽ നിന്നുമാണ് പർദ സംഘടിപ്പിച്ചത്. ഇരുവരെയും പോലീസ് ക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം അവർക്കൊപ്പം അയക്കുകയായിരുന്നു.

Share this story