ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെപറ്റി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു.

ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം.

75ശതമാനം ഹാജര്‍ ജസ്പ്രീതിന് ഇല്ലാത്തതിനാല്‍ ജസ്പ്രീത് സെമസ്റ്റര്‍ ഔട്ട് ആയിരുന്നു. ഇന്ന് അവസാന സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് ജസ്പ്രീതിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ജസ്പ്രീതിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

Share this story