ദേവനന്ദയുടെ മരണം: പരിസരവാസിയായ ഒരാളിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ; അന്വേഷണം ഊർജിതമാകുന്നു

ദേവനന്ദയുടെ മരണം: പരിസരവാസിയായ ഒരാളിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ; അന്വേഷണം ഊർജിതമാകുന്നു

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പോലീസ് ഊർജിതമാക്കി. അസിസ്റ്റന്റ് കമ്മീഷണർ ജോർജ് കോശി സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കൾ പോലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ഗൗരവത്തിലെടുത്ത് അന്വേഷിക്കാനാണ് പോലീസ് നീക്കം

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ബന്ധുക്കളുടെ മൊഴി ഇന്നുമെടുത്തു. സംശയത്തിന്റെ നിഴലിൽ ഉള്ളവരെയൊക്കെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ദേവനന്ദയുടെ അമ്മയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചറിയും.

കുട്ടി ഒറ്റയ്ക്ക് ഇത്തിക്കരയാറ്റിൻ തീരത്തേക്ക് പോകില്ലെന്നാണ് ബന്ധുക്കൾ അന്നുമുതലെ ഉറപ്പിച്ചു പറയുന്നത്. തുണിയലക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന ദേവനന്ദയെ അമ്മ ഇളയ കുട്ടിയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതിന് ശേഷം പതിനഞ്ച് മിനിറ്റിനുള്ളിലാണ് ദേവനന്ദയെ കാണാതായത്. ഈ സമയത്തിൽ ദേവനന്ദ ആറ്റിൻ തീരത്തേക്ക് എത്താനാകില്ലെന്നതും നാട്ടുകാരും ബന്ധുക്കളും ചൂണ്ടിക്കാണിക്കുന്നു

Share this story