കൊറോണ; ഉംറക്കും മദീന സന്ദര്‍ശനത്തിനും വിലക്ക്

കൊറോണ; ഉംറക്കും മദീന സന്ദര്‍ശനത്തിനും വിലക്ക്

കൊറോണ വൈറസ് (കോവിഡ് 19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സൗദി അറേബ്യയിലെ പൗരന്മാര്‍ക്കും ഇവിടെയുള്ള വിദേശികള്‍ക്കും ഉംറ തീര്‍ഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകീട്ടാണ് സൗദി അറേബ്യയില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയത് സ്ഥിരീകരിച്ചത്. അതോടെ രാജ്യം മുഴുവന്‍ കര്‍ശന നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.

നേരത്തെ കൊറോണ വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറ നിര്‍ത്തിവെച്ചിരുന്നു. കോവിഡ്-19 പടരുന്നത് തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ആഗോളശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ താല്‍പര്യങ്ങളെയും മാനിച്ചുകൊണ്ടുമാണ് സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും കൂടി ഉംറ താല്‍കാലികമായി തിര്‍ത്തിവെച്ചിട്ടുള്ളത്.

Share this story