ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവില്‍ വെച്ചാകാമെന്ന് ഫോറന്‍സിക് സംഘം

ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവില്‍ വെച്ചാകാമെന്ന് ഫോറന്‍സിക് സംഘം

ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. വീടിന് 75 മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവില്‍ വെച്ചാകാം കുട്ടി പുഴയില്‍ അകപ്പെട്ടത്. കുളിക്കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിയിട്ടുണ്ടാകാം. അടിയൊഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകി 300 മീറ്റര്‍ അകലെ പൊങ്ങിയതാകാമെന്നും ഫോറന്‍സിക് സംഘം പറയുന്നു

ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായാണ് പോലീസിന്റെ അഭ്യര്‍ഥന പ്രകാരം എളവൂരിലെ വീടിന് സമീപത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്.

കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണക്ക് സമീപത്ത് വെച്ചാണ് കുട്ടി അപകടത്തില്‍പ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാകില്ലായിരുന്നു. ഒപ്പം മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പൊങ്ങാനാണ് സാധ്യതയെന്നും ഫോറന്‍സിക് സംഘം കണ്ടെത്തി.

Share this story