പക്ഷിപ്പനി: ഒരു കിലോമീറ്റർ പരിധിയിലെ വളർത്തു പക്ഷികളെ കൊന്നു ദഹിപ്പിക്കാൻ തീരുമാനം

പക്ഷിപ്പനി: ഒരു കിലോമീറ്റർ പരിധിയിലെ വളർത്തു പക്ഷികളെ കൊന്നു ദഹിപ്പിക്കാൻ തീരുമാനം

കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തു പക്ഷികലെ കൊന്നു ദഹിപ്പിക്കാൻ തീരുമാനം. രോഗം സ്ഥിരീകരിച്ച കൊടിയത്തൂർ, വേങ്ങേരി പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കാനാണ് തീരുമാനമായത്.

മൃഗസംക്ഷണ വകുപ്പ് ഇതിനായി അഞ്ച് പേർ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം തോന്നുകയായിരുന്നു. പിന്നീട് സാമ്പിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വിദഗ്ധ സംഘം പരിശോധന നടത്തും. കേരളത്തിൽ ഇതിന് മുമ്പ് 2016ലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അന്ന് കുട്ടനാട് മേഖലയിലെ താറാവുകൾക്കായിരുന്നു രോഗം ബാധിച്ചിരുന്നത്.

Share this story