കൊറോണ; മാര്‍ച്ച് ഒന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയവര്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കളക്ടര്‍

കൊറോണ; മാര്‍ച്ച് ഒന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയവര്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കളക്ടര്‍

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടതല്‍ ശക്തമാക്കാന്‍ തീരുമാനം.

 

മാര്‍ച്ച് ഒന്നിന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും വിമാനത്താവള ജീവനക്കാരെ അടിയന്തര പരിശോധനക്ക് വിധേയമാക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

 

കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ അതാത് ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നല്‍കും. വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

 

കൊച്ചി വിമാനത്താവളത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡിഎംഒ, വിമാനത്താവളം- ആരോഗ്യ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share this story