ആറ്റുകാല്‍ പൊങ്കാല; ആശങ്കള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ട്, ഭീതിപ്പെടുത്തി ആളുകളെ ഓടിക്കാന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി

ആറ്റുകാല്‍ പൊങ്കാല; ആശങ്കള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ട്, ഭീതിപ്പെടുത്തി ആളുകളെ ഓടിക്കാന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി

ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് സുരേഷ് ഗോപി എം.പി. ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കള്‍ ചില ഉന്നങ്ങള്‍ വെച്ചുകൊണ്ടുള്ളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും സുരേഷ് ഗോപി ജനം ടിവിയോട് പറഞ്ഞു.

 

‘ആശങ്കള്‍ ഉണ്ടാവും. ഇങ്ങനെയുള്ള ഓരോ വിഷയങ്ങള്‍, സാമൂഹിക വിഷയങ്ങള്‍, ആരോഗ്യ വിഷയങ്ങള്‍ ഇതെല്ലാം വരുമ്പോള്‍ ഇത്തരത്തിലുള്ള ആശങ്കള്‍ ഉണ്ടാവുക വളരെ സ്വാഭാവികമാണ്.

 

ഇവിടെ നടക്കുന്നത് പ്രാര്‍ത്ഥനയാണ്. വര്‍ഷങ്ങളായിട്ട് ഹിന്ദു സംസ്‌കാരത്തിന്റെ പാരമ്പര്യമാണിത്. ലോകത്തിന് മുഴുവന്‍ നന്മയുണ്ടാവണേയെന്ന അഖിലാണ്ഡേശ്വരിയോടുള്ള പ്രാര്‍ത്ഥനയാണ്.

 

ലോക ജനതയ്ക്ക് വേണ്ടിയുള്ള പൊങ്കാലയാണ് അര്‍പ്പിക്കുന്നത്. അങ്ങനെ ഒരു പ്രാര്‍ത്ഥന നടക്കുന്നതില്‍ ഇത്തവണ എന്റെ വിശ്വാസം പൊങ്കാലയില്‍ ചൈനയ്ക്ക് വേണ്ടി അധികമായിട്ടും മറ്റ് രാജ്യങ്ങള്‍ക്കായിട്ടും സംരക്ഷിത വലയം സൃഷ്ടിക്കാനുള്ള പ്രാര്‍ത്ഥനയും പൊങ്കാലയിലുണ്ടാകും എന്നാണ്.

 

ഇതിനകത്തെ ആശങ്ക വെറുതെ ചില ഉന്നങ്ങള്‍ വെച്ച് കൊണ്ടുവന്ന് ആള്‍ക്കാരെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കണ്ട. ഇത് 45 ലക്ഷം, 55 ലക്ഷം, ഒരു കോടി എന്നിങ്ങനെ ഉയര്‍ന്നു വരുകായാണ്’ സുരേഷ് ഗോപി എം.പി പറഞ്ഞു.

Share this story