കോഴിക്കോട് ജില്ലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

കോഴിക്കോട് ജില്ലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി വവ്വാലുകൾ കൂട്ടത്തോടെ ചത്തുവീണത്. കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയത്.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 3760 പക്ഷികളെ കൊന്നൊടുക്കിയിരുന്നു. തിങ്കളാഴ്ച 2058 പക്ഷികളെയും ഞായറാഴ്ച 1700 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.

7000 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുളഅള ടീമിനെ കൊണ്ടുതന്നെ ഒരാഴ്ചക്കകം ഇത് പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.

Share this story