ടി.പി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം അലങ്കോലമായി; മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

ടി.പി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം അലങ്കോലമായി; മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ അതു തടസ്സപ്പെടുത്തി എഴുന്നേറ്റതാണ് തുടക്കം. ഇതോടെ മധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

 

എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്. കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. അത് വിദഗ്ദരുടെ അഭിപ്രായമാണെന്ന് സെന്‍കുമാര്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ഹാളിലുണ്ടായ അണികള്‍ ക്ഷുഭിതരായി എഴുന്നേറ്റു.

 

ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

Share this story