ഇറ്റലിയിൽ നിന്നെത്തിയ 21 മലയാളികൾക്കും രോഗലക്ഷണങ്ങളില്ല; കൊച്ചിയിൽ 31 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ഇറ്റലിയിൽ നിന്നെത്തിയ 21 മലയാളികൾക്കും രോഗലക്ഷണങ്ങളില്ല; കൊച്ചിയിൽ 31 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 30 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലത്തിലാണ് ഇവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. നിലവിൽ അഞ്ഞൂറിലധികം പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 21 മലയാളികൽക്ക് രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ വീടുകളിലേക്ക് തിരികെ അയച്ചു. വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്.

കൊറോണ മുൻകരുതലിന്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.

Share this story