തിരുവനന്തപുരത്ത് കർശന നിയന്ത്രണം; മാളുകളും ബീച്ചുകളും അടച്ചു; ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം

തിരുവനന്തപുരത്ത് കർശന നിയന്ത്രണം; മാളുകളും ബീച്ചുകളും അടച്ചു; ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ജനങ്ങൾ പുറത്തിറങ്ങിയാൽ മതിയെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ജില്ലയിലെത്തിയ ഇറ്റാലിയൻ പൗരൻ പല സ്ഥലത്തും കറങ്ങിയ വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം

നഗരത്തിലെ മാളുകളും ജില്ലയിലെ ബീച്ചുകളും അടക്കും. ബ്യൂട്ടി പാർലറുകൾ, ജിം തുടങ്ങിയവക്കും നിയന്ത്രണമുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും നിർത്തിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുത്.

ഫെബ്രുവരി 27നാണ് ഇറ്റാലിയൻ പൗരൻ തിരുവനന്തപുരത്ത് എത്തിയത്. ഈ മാസം പത്തിനാണ് ഇയാൾക്ക് രോഗലക്ഷണം കണ്ടത്. ആശുപത്രിയിലേക്ക് ഓട്ടോ റിക്ഷയിലാണ് ഇയാൾ പോയത്. കൂടാതെ ഉത്സവത്തിനടക്കം ഇയാൾ പോയതായും വിവരമുണ്ട്.

ജില്ലയിൽ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പേരുടെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്.

Share this story