രക്ഷപ്പെടാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും ഐസോലേഷനിൽ; 19 പേരും നിരീക്ഷണത്തിൽ

രക്ഷപ്പെടാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും ഐസോലേഷനിൽ; 19 പേരും നിരീക്ഷണത്തിൽ

മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവെ അധികൃതരെയും വെട്ടിച്ച് കൊച്ചിയിലെത്തി ദുബൈ വിമാനത്തിൽ കയറിക്കൂടിയ ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന 19 അംഗ സംഘത്തെയും നീരീക്ഷണത്തിലാക്കി.

ഇയാൾ കയറിയ വിമാനം ഇവരെ ഒഴിവാക്കിയ ശേഷം യാത്ര പുറപ്പെട്ടു. നേരത്തെ ഇവരെ വിമാനത്തിൽ നിന്നും പുറത്തിറക്കിപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന 270 യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് വിമാനം വിട്ടയച്ചത്.

Share this story