ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അസഭ്യ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വെട്ടത്തൂർ സ്വദേശി അൻഷാദാണ് അറസ്റ്റിലായത്. അൻഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു മന്ത്രിക്കെതിരെ യുവാവിന്റെ അശ്ലീല പരാമർശം

പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Share this story