2020ൽ ഒരു മഹാമാരി വരും; കേരളകൗമുദിയുടെ ഫ്‌ളാഷ് ദിനപത്രം നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു

2020ൽ ഒരു മഹാമാരി വരും; കേരളകൗമുദിയുടെ ഫ്‌ളാഷ് ദിനപത്രം നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു

ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന ഒരു വയറസിനെക്കുറിച്ച് കേരളകൗമുദിയുടെ ഫ്‌ളാഷ് നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു.

2018 മാർച്ച് 10ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്‌ളോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ. ജൊനാതൽ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തെ ഉദ്ധരിച്ചാണ് 2018 മാർച്ചിൽ അച്ചടിച്ച പത്രത്തിൽ ആ റിപ്പോർട്ട് നൽകിയത്. എല്ലാ വൻകരകളിലേക്കും മാരക രോഗം പടർന്നു പിടിക്കുമെന്നായിരുന്നു റിപ്പോർട്ട്.

‘2020 എത്താറായി, മരണത്തെ സൂക്ഷിച്ചോ’ എന്ന തലക്കെട്ടിൽ നൽകിയ റിപ്പോർട്ടിൽ വിമാനയാത്രപോലും സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു.

കേരളകൗമുദി ഫ്‌ളാഷിൽ വന്ന വാർത്ത വായിക്കാം

2020 ഭാഗ്യ സംഖ്യയെന്നും ജീവിതത്തിൽ ഐശ്വര്യം നിറക്കുമെന്നും വിശ്വസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഇതു വരെ കേൾക്കാത്തമാരക പകർച്ചവ്യാധി 2020ൽ ലോകത്തെ വിഴുങ്ങുമെന്ന മുന്നറിയിപ്പുമായി വൈദ്യ ശാസ്ത്രജ്ഞർ.

ഹാർവാഡ് മെഡിക്കൽ സ്‌കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ലോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ. ജൊനാതൻ ഡി. ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് മാരക രോഗം ബാധിച്ച് ജനങ്ങൾ തെരുവിൽ മരിച്ചുവീഴുമെന്ന് മുന്നറിയിപ്പ്. എല്ലാ വൻകരകളിലേക്കും മണിക്കൂറുകൾക്കകം പടർന്നുപിടിക്കുന്നതാകും രോഗമെന്നാണ് നിഗമനം. ദേശാടന പക്ഷികളിലൂടെയാകും രോഗം വ്യാപിക്കുകയത്രേ.

ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടും. രാജ്യങ്ങളിൽ ആഭ്യന്തര കലാപങ്ങൾ മുറുകും. കീടാണു നിറഞ്ഞ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ശുദ്ധവായു കിട്ടാതാവും. ശ്വസിക്കാൻ ഓക്‌സിജൻ ബാഗുകൾ ആശ്രയിക്കേണ്ടിവരും. സാധാരണക്കാർ ഓക്‌സിജൻ കിട്ടാതെ വലയും. വിമാനയാത്രപോലും സൂക്ഷിച്ചില്ലെങ്കിൽ മരണയാത്രയാകും. 1918ൽ 10 കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ്ഫ്‌ളുവിനേക്കാൾ അപകടകരമായ രോഗമാണ് വരാനിരിക്കുന്നതെന്നാണ് സൂചന.

സകല രോഗങ്ങളെയും പിടിച്ചുകെട്ടി ആയുസ്പരമാവധി വർദ്ധിപ്പിച്ചുവെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോൾ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെയും രോഗം വെറുതേവിടില്ലെന്നാണ് സൂചന. ഇൻഫ്‌ളുവൻസ വൈറസിന് അപകടകരമായ ജനിതകമാറ്റം സംഭവിക്കുന്നതിനെ തുടർന്ന് മരുന്നുകളെയും അതിജീവിച്ചായിരിക്കും രോഗത്തിന്റെ വ്യാപനം.

2020ൽ ഒരു മഹാമാരി വരും; കേരളകൗമുദിയുടെ ഫ്‌ളാഷ് ദിനപത്രം നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു

Share this story