അവധിയിലുള്ള ഡോക്ടർമാർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

അവധിയിലുള്ള ഡോക്ടർമാർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തമായ കാരണങ്ങളില്ലാതെ അവധിയിൽ പോയിട്ടുള്ളവരും ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണം

ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കാൻ നിർദേശം നൽകി.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേരലം ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ അവസരത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Share this story