ജനതാ കർഫ്യു: 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി; കൊച്ചി മെട്രോയും സർവീസ് നടത്തില്ല

ജനതാ കർഫ്യു: 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി; കൊച്ചി മെട്രോയും സർവീസ് നടത്തില്ല

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച റദ്ദാക്കിയത് 3700 ട്രെയിൻ സർവീസുകൾ. 2400 പാസഞ്ചർ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്.

ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച 10 മണി വരെ പുറപ്പെടേണ്ട പാസഞ്ചർ-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. നേരത്തെ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികളുടെ സർവീസ് തടസ്സപ്പെടില്ല.

കൊച്ചി മെട്രോയും ഞായറാഴ്ച സർവീസ് നടത്തില്ല. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടച്ചിടും. ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവയും അടച്ചിടും. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ പെട്രോൾ പമ്പുകളും പ്രവർത്തിക്കില്ല

Share this story