മലയിൻകീഴ് ക്ഷേത്രോത്സവത്തിലെ ആൾക്കൂട്ടം; ക്ഷേത്രം ഭാരവാഹികളടക്കം 28 പേർ അറസ്റ്റിൽ

മലയിൻകീഴ് ക്ഷേത്രോത്സവത്തിലെ ആൾക്കൂട്ടം; ക്ഷേത്രം ഭാരവാഹികളടക്കം 28 പേർ അറസ്റ്റിൽ

കൊറോണ പ്രതിരോധ നിർദേശങ്ങളും മറികടന്ന് ക്ഷേത്രോത്സവത്തിന് ആളുകൾ കൂടിയ സംഭഴത്തിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഭാരവാഹികൾ അടക്കം 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആൾക്കൂട്ടമുണ്ടായതിലും ഉത്സവസമിതി ജനറൽ കൺവീനർ അടക്കം നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

13 ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അടക്കം 28 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇവരോട് ജില്ലാ കലക്ടറുടെ മുന്നിൽ ഹാജരാകാനും നിർദേശം നൽകി.

ഉത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിനൊപ്പമാണ് നിരവധി പേർ തടിച്ചു കൂടിയത്. പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കലാപരിപാടികളൊക്കെ മാറ്റിവെച്ചിരുന്നു. എന്നാൽ ആറാട്ട് ഘോഷയാത്രക്ക് നിയന്ത്രണങ്ങൾ മറികടന്ന് നിരവധിയാളുകൾ എത്തുകയായിരുന്നു

Share this story