കെ എം ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു

കെ എം ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. പത്രപ്രവർത്തക യൂനിയനുമായി ചർച്ച നടത്തിയ ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ശ്രീറാമിന്റെ സസ്പൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽ തിരിച്ചടി നേരിടുമെന്നും ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്.

കെ എം ബഷീറിന്റെ മരണത്തിന് പിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. പിന്നീട് സസ്‌പെൻഷൻ കാലാവധി മൂന്ന് മാസം കൂടി നീട്ടി. ഫെബ്രുവരിയിൽ വീണ്ടും മൂന്ന് മാസം കൂടി കാലാവധി നീട്ടി. തുടർന്നാണ് പത്രപ്രവർത്തക യൂനിയനുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.

Share this story