സർക്കാർ നിർദേശം മറികടന്ന് നൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; ചാലക്കുടിയിൽ വൈദികൻ അറസ്റ്റിൽ

സർക്കാർ നിർദേശം മറികടന്ന് നൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന; ചാലക്കുടിയിൽ വൈദികൻ അറസ്റ്റിൽ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നൽകിയ നിർദേശങ്ങൾ മറികടന്ന് നൂറോളം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ. ചാലക്കുടി നിത്യസഹായമാതാ പള്ളിയിലെ വികാരി ഫാദർ പോളി പടയാട്ടിയാണ് അറസ്റ്റിലായത്.

കുർബാനക്കെത്തിയ വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസികൾ വീടുകളിൽ ഇരുന്ന് പ്രാർഥിച്ചാൽ മതിയെന്നും കുർബാനകളിൽ പങ്കെടുക്കരുതെന്നും അതിരൂപതകൾ നിർദേശിച്ചിരുന്നു. ഇതും ലംഘിച്ചാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയിൽ കുർബാന നടന്നത്.

Share this story