മിൽമ മലബാർ മേഖലയിൽ നിന്നും ചൊവ്വാഴ്ച പാൽ സംഭരിക്കില്ല

മിൽമ മലബാർ മേഖലയിൽ നിന്നും ചൊവ്വാഴ്ച പാൽ സംഭരിക്കില്ല

ചൊവ്വാഴ്ച മലബാർ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിക്കില്ലെന്ന് മിൽമ. മലബാർ മേഖലയിൽ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് മലബാർ മേഖല യൂനിയൻ എംഡി അറിയിച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണും കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിനാൽ കടകൾ അടഞ്ഞു കിടക്കുകയാണ്. ഇതേ തുടർന്ന് പാൽ വിൽപ്പന ഗണ്യമായി കുറയുകയും ചെയ്തു. എന്നാൽ ക്ഷീര സംഘങ്ങളിലെ പാൽ സംഭരണം വർധിക്കുകയും ചെയ്തു. ഇതോടെയാണ് ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും പാൽ സംഭരണം നിർത്തുന്നതെന്ന് മിൽമ അറിയിച്ചു

Share this story