നിർദേശങ്ങൾ ലംഘിച്ച് കൊല്ലത്ത് നിരവധി പേരെ പങ്കെടുപ്പിച്ച് റിട്ട. പോലീസുദ്യോഗസ്ഥന്റെ മകളുടെ വിവാഹം

നിർദേശങ്ങൾ ലംഘിച്ച് കൊല്ലത്ത് നിരവധി പേരെ പങ്കെടുപ്പിച്ച് റിട്ട. പോലീസുദ്യോഗസ്ഥന്റെ മകളുടെ വിവാഹം

കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലും നിരവധി പേരെ പങ്കെടുപ്പിച്ച് കൊല്ലത്ത് വിവാഹാഘോഷം. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിർദേശങ്ങളൊക്കെ കാറ്റിൽപ്പറത്തി നടന്നത്.

പത്തിൽ താഴെ മാത്രമേ വിവാഹത്തിൽ പങ്കെടുപ്പിക്കാവൂ എന്ന നിർദേശമാണ് ഇവർ ലംഘിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയുമൊരുക്കിയിരുന്നു. ആരോഗ്യ പ്രവർത്തകർ ഒരു തവണയും ഹെൽത്ത് ഇൻസ്‌പെക്ടർ ചൊവ്വാഴ്ചയും ഫോണിലൂടെ വിളിച്ച് വധുവിന്റെ പിതാവിനെ വിളിച്ച് ചടങ്ങുകൾ ലളിതമാക്കണമെന്ന് നിർദേശിച്ചിരുന്നു

കുറച്ചാളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളു എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ നിരവധി പേരാണ് വിവാഹത്തിന് എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ് പി നിർദേശം നൽകി.

Share this story